പുഷ്പ 2 റിലീസ്; ബംഗളൂരുവില്‍ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേര്‍ പിടിയില്‍

പുഷ്പ 2 റിലീസ്; ബംഗളൂരുവില്‍ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. നാല് പേര്‍ പിടിയില്‍. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് പുഷ്പ 2ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്‌ക്രീനുകളിലാണ് റിലീസ്. കേരളത്തില്‍ 500 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാര്‍ അറിയിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )