‘ടിവികെ കിച്ചടിപ്പാർട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

‘ടിവികെ കിച്ചടിപ്പാർട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ (ടിവികെ ) പരിഹാസവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ടിവികെ കിച്ചടിപ്പാര്‍ട്ടിയാണെന്നാണ് അണ്ണാമലൈയുടെ പരിഹാസം. ‘എല്ലാ സിദ്ധാന്തങ്ങളില്‍ നിന്നും കുറച്ചെടുത്ത് ഒരു പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നു. പല നേതാക്കളുടെ ഫോട്ടോ എടുത്ത് വച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാര്‍ സാദവും, തൈര് സാദവും, രസ സാദവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റം ആകില്ല. ഇത്തരം രാഷ്ട്രീയം എവിടെയും വിജയിക്കില്ലെന്നും’ അണ്ണാമലൈ പറയുന്നു.

ആദ്യ സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ പെരിയാര്‍, അംബേദ്കര്‍, കാമരാജ്, വേലു നാച്ചിയാര്‍, അഞ്ജലൈ അമ്മാള്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായി വിജയ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനെതിരെയായിരുന്നു അണ്ണാമലൈയുടെ പരിഹാസം.

അതേസമയം വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ തെറ്റൊന്നുമില്ലെന്നും, ഏതൊരാളുടേയും രാഷ്ട്രീയ പ്രവേശനത്തെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ഏതൊരാളും രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ അത് സ്വാഗതം ചെയ്യുമെന്ന്. അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മാറ്റത്തിന്റെ കാലമാണ്. 2026ല്‍ ഒരു ഒറ്റക്കക്ഷിയായിരിക്കില്ല അധികാരത്തില്‍ വരുന്നത്. കൂട്ടുകക്ഷി ഭരണത്തിനായിരിക്കും തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. വിജയ് ഈ കാര്യം ഇപ്പോള്‍ പറയുന്നു. ഈ കാര്യം വര്‍ഷങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും” അണ്ണാമലൈ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )