ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി
പഴയകാലത്ത് വീടുകളിൽ വിറക് അടുപ്പുകളിലായിരുന്നു ഭകഷണം പാചകം ചെയ്തിരുന്നത് എന്നാൽ പുതിയ കാലത്തേക്ക് വരുമ്പോൾ വീടുകളിൽ വിറക്അടുപ്പിൽ ഭക്ഷണം പാകം ചെയ്യുന്നവർ വിരളമാണ് . ഗ്യാസ് കണക്ഷൻ എല്ലാവീടുകളിലും ഇന്ന് ഉണ്ട് .അതോടൊപ്പം തന്നെ
കറണ്ടിന്റെ സഹായത്തോടെ ഭക്ഷണം പാകം ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ കുക്കറും മിക്കവാറും വീടുകളിൽ പാചകത്തിനായി ഉപയോഗിക്കുന്നുണ്ട് മാത്രമല്ല ഇന്ന് പാചക വാതകത്തെക്കാൾ വിലയാണ് നാട്ടലിലെങ്ങും വിറകിന് ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം നമ്മുടെ നാട്ടിൽ വ്യാപകമായിട്ട് അധിക കാലമൊന്നും ആയിട്ടില്ല.
വല്ലപ്പോഴും ഒരിക്കൽ പാചക വാതകം തീർന്നത് കൊണ്ടോ, വിറക് ക്ഷാമം കൊണ്ടോ ഈ കറന്റ് അടുപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ എല്ലാത്തിനും ഇൻഡക്ഷൻ കുക്കെറിനെ ആശ്രയിച്ചാൽ പണിപാളും എന്നാണ് കേരള ഇലക്ട്രിസിറ്റി ബോർഡ് മുന്നറിയിപ്പുനൽകുന്നത് ,അധികം വൈദ്യുതി ചെലവാകുമെന്നതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് കറന്റ് അടുപ്പുകൾ അനുയോജ്യമല്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ‘1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്‌റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല’ എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നത്.മാത്രമല്ല ഇൻഡക്ഷൻ കുക്കറുകളിൽ ഉപയോഗിക്കേണ്ട പാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കുറിപ്പിൽ അവർ പറയുന്നുണ്ട്. കുക്കറിനെക്കാൾ അടി വട്ടം കുറഞ്ഞ പത്രങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കെഎസ്ഇബി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട് .കൂടാതെ പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്‌തതിനു ശേഷം മാത്രമേ പാത്രം മാറ്റാവൂ .