ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ആംബുലൻസിലും മർദ്ദനമെന്ന് യുവതി
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രാഹുൽ തന്നെ മർദ്ദിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. എന്നാൽ, തനിക്ക് പരാതിയില്ലെന്നും യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
സംഭവത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുലാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ സ്ഥലംവിടുകയും ചെയ്തു.
രാഹുൽ തന്നെ പന്തീരാങ്കാവിലെ വീട്ടിൽവെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലൻസിൽവെച്ചും മർദിച്ചെന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയിൽ യുവതി നൽകിയ മൊഴി. എന്നാൽ, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവർ എഴുതി നൽകി.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-7802078433237569&output=html&h=280&adk=2290034686&adf=2454744886&w=683&abgtt=9&fwrn=4&fwrnh=100&lmt=1732591026&num_ads=1&rafmt=1&armr=3&sem=mc&pwprc=5291947275&ad_type=text_image&format=683×280&url=https%3A%2F%2Fwww.irittysamachar.com%2F2024%2F11%2Fblog-post_981.html&host=ca-host-pub-1556223355139109&fwr=0&pra=3&rh=171&rw=683&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC44NiIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTMxLjAuNjc3OC44NiJdLFsiQ2hyb21pdW0iLCIxMzEuMC42Nzc4Ljg2Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1732593530610&bpp=1&bdt=3959&idt=1&shv=r20241120&mjsv=m202411180101&ptt=9&saldr=aa&abxe=1&cookie=ID%3D7e78a7130cb63f13%3AT%3D1726820466%3ART%3D1732593530%3AS%3DALNI_Mb42aA2do8jy-MiPAuQCRB6-vStKg&gpic=UID%3D00000f11b8a66815%3AT%3D1726820466%3ART%3D1732593530%3AS%3DALNI_MayQ9C7lxLiVYKW6Aesbh7L0X1l6w&eo_id_str=ID%3D45e9632beadbc2a0%3AT%3D1726820466%3ART%3D1732593530%3AS%3DAA-AfjaKx5gvOjxluMNgiON1FkjD&prev_fmts=0x0%2C1200x280%2C294x600%2C294x600%2C683x280%2C683x280%2C294x600%2C683x280%2C294x600&nras=6&correlator=5227076354743&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_sd=1&dmc=4&adx=169&ady=2369&biw=1349&bih=641&scr_x=0&scr_y=0&eid=31088581%2C31088670%2C42531706%2C31089091%2C31088458%2C95345967%2C95347432%2C95347755%2C95348347&oid=2&pvsid=2936442460760342&tmod=586147334&uas=0&nvt=1&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C641&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=14&uci=a!e&btvi=6&fsb=1&dtd=1721
പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. യുവതിയെ ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.