മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. അമ്മുവിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. അമ്മുവിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം. സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ സഹപാഠികള്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.

സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിന്റെ സഹോദരന്‍ പറയുന്നത്. പലപ്പോഴും സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു. അമ്മു ടൂര്‍ കോര്‍ഡിനേറ്ററായത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്‌നങ്ങളെ പറ്റി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

ലോഗ് ബുക്ക് കാണാതെ പോയതില്‍ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറില്‍ കയറി പരിശോധന നടത്തിയെന്നും ഇതില്‍ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. കോളേജില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയുമോയെന്ന് ഭയന്ന് അമ്മുവിനെ അപായപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )