ഇടുക്കിയിൽ ഗവർണ്ണർക്കെതിരെ കടുത്ത പ്രതിക്ഷേധവുമായി സിപിഎം

ഇടുക്കിയിൽ ഗവർണ്ണർക്കെതിരെ കടുത്ത പ്രതിക്ഷേധവുമായി സിപിഎം

ഇടുക്കിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഎം .തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.നിയമസഭ കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെയാണ് പ്രതിഷേധം .പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്.

എന്നാൽ ബില്ലിൻ്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഈ വിഷയത്തിൽ ഗവർണറുടെ വിശദീകരണം. അതേസമയം ഗവർണ്ണർക്കെതിരെ നടക്കുന്ന മാർച്ചിൽ തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു.ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശത്തിന് മുന്നോടിയായി എൽഡിഎഫ് ഇന്ന് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു . ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിനെതിരെയാണ് ഹർത്താൽ എങ്കിൽ ഒപ്പിടാത്തതിന് കാരണം സർക്കാരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തിയിരുന്നു .അതേസമയം ബില്ലിനെതിരെ കിട്ടിയ പരാതികളിൽ സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )