അശ്വിനി കുമാർ വധം: വാദം പൂർത്തിയായി, വിധി നവംബർ 2ന്
കണ്ണൂർ: ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. നിലവിൽ തലശേരി അഡീഷനൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായ കേസിൽ എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ.
2005 ലെ മാർച്ച് പത്തിന് കണ്ണൂരിൽ നിന്ന് പേരാവൂരിലേക്കു പോകുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസിനുള്ളിൽവച്ചാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.
CATEGORIES Kerala