പാലക്കാട് വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ; കല്ലടിക്കോട് പോലീസ് കേസെടുത്തു

പാലക്കാട് വാഹനാപകടം; കാർ സഞ്ചരിച്ചത് റോങ് സൈഡിലൂടെ; കല്ലടിക്കോട് പോലീസ് കേസെടുത്തു

പാലക്കാട് വാഹനാപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയില്‍ ആയിരുന്നെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്. കാറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും രക്തസാമ്പിള്‍ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. റോങ് സൈഡിലൂടെയാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അപകടത്തില്‍ കല്ലടിക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.38നാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് നാല് പേരും ആശുപത്രിയില്‍ വെച്ച് ഒരാളുമാണ് മരിച്ചത്. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സല്‍(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് (27) എന്നിവരാണ് മരിച്ചത്.

പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍.കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയെങ്കിലും മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തയയില്ല. മരിച്ചവര്‍ എല്ലാം സിപിഐഎം പ്രവര്‍ത്തകരാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പൊതുദര്‍ശനത്തിന് എത്തിച്ചു. കോങ്ങാട് ബസ്റ്റാന്റ് പരിസരത്താണ് പൊതുദര്‍ശനം. പഞ്ചായത്ത് ആണ് പൊതുദര്‍ശനം സംഘടിപ്പിക്കുന്നത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )