അന്‍വറിന്റെ പുറകേ നടന്ന് യുഡിഎഫ്…വിഡി സതീശന്റെ വാക്കുകളില്‍ അതൃപ്തി വേണ്ട; അനുനയനീക്കം അണിയറയില്‍

അന്‍വറിന്റെ പുറകേ നടന്ന് യുഡിഎഫ്…വിഡി സതീശന്റെ വാക്കുകളില്‍ അതൃപ്തി വേണ്ട; അനുനയനീക്കം അണിയറയില്‍

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്ന് യുഡിഎഫ്. പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ വീണ്ടും അന്‍വറിനെ സമീപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ അതൃപ്തി വേണ്ടെന്നും വാതില്‍ അടഞ്ഞിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതുള്‍പ്പെടെ പി വി അന്‍വര്‍ മുന്നോട്ടുവെച്ച ഉപാധികളൊന്നും അം?ഗീകരിക്കാനാകില്ലെന്നും സൗകര്യമുണ്ടെങ്കില്‍ മാത്രം സഹകരിച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്‍വറുമായി സംസാരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ചേലക്കരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെ ഇന്ന് യോഗം ചേരും. എല്‍ഡിഎഫില്‍ നിന്നും പിന്മാറുമ്പോള്‍ അന്‍വര്‍ ഉന്നയിച്ച കാരണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ അദ്ദേഹം യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയില്‍ രമ്യയെ പിന്‍വലിക്കാന്‍ ആണല്ലോ തങ്ങള്‍ ഈ പണിയൊക്കെ എടുക്കുന്നതെന്നും അന്‍വറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് വി ഡി സതീശന്‍ പരിഹാസരൂപേണ പറഞ്ഞത്.

ഇതിന് പിന്നാലെ വി ഡി സതീശനെ വിമര്‍ശിച്ച് പി വി അന്‍വര്‍ രം?ഗത്തെത്തിയിരുന്നു. വിഡ്ഢികളുടെ ലോകത്താണോ സതീശന്‍ ജീവിക്കുന്നത് എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം, തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് വരുത്താന്‍ ആരും ശ്രമിക്കണ്ട. പാലക്കാട് കോണ്‍ഗ്രസിലെയും സിപിഐഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് വി ഡി സതീശന്‍ നേരത്ത പി വി അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )