ഒരു വർഷത്തിന് ശേഷം നെയ്മർ വീണ്ടും ഗ്രൗണ്ടിൽ; പോരിനൊടുവിൽ ജയം അൽ ഹിലാലിന്

ഒരു വർഷത്തിന് ശേഷം നെയ്മർ വീണ്ടും ഗ്രൗണ്ടിൽ; പോരിനൊടുവിൽ ജയം അൽ ഹിലാലിന്

അല്‍ഐന്‍: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ആരാധനാ കഥാപാത്രം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ തിരിച്ചുവരവില്‍ ആഘോഷമായ രാവില്‍ അല്‍ ഹിലാലിന് ഗംഭീര ജയം.അല്‍ ഐനിലെ ഹസബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ഐന്‍ എഫ്.സി സ്‌ട്രൈക്കര്‍ സൂഫിയാന്‍ റഹീമി ഹാട്രിക് നേടിയപ്പോള്‍ അല്‍ ഹിലാലിന് വേണ്ടി സലീം അല്‍ദൗസരിയും ഹാട്രിക്ക് സ്വന്തമാക്കി. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ യു.എ.ഇ ക്ലബായ അല്‍ ഐന്‍ എഫ്.സിയെ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ 5-4 നാണ് കീഴടക്കിയത്.

26ാം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ റിനാന്‍ ലോഡിയാണ് അല്‍ഹിലാലിനെ മുന്നിലെത്തിക്കുന്നത്. ഹാഫ് ടൈം വിസില്‍ മുഴങ്ങും മുന്‍പ് സലീം അല്‍ദൗസരി ഹിലാലിന്റെ ലീഡ് ഉയര്‍ത്തി (31). എന്നാല്‍ രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ സാന്‍ബാരിയ അല്‍ഐനിന് വേണ്ടി രണ്ടാം ഗോള്‍ നേടി (32). 65 ാം മിനിറ്റില്‍ അല്‍ദൗസരിയുടെ രണ്ടാം ഗോളില്‍ ഹിലാല്‍ വീണ്ടും ലീഡ് ഉയര്‍ത്തി (42). എന്നാല്‍ 67ാം മിനിറ്റില്‍ സൂഫിയാന്‍ റഹീമി രണ്ടാം ഗോളിലൂടെ അല്‍ ഐന്‍ തിരിച്ചുവന്നു (43).

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം 12 മാസത്തിന് ശേഷമാണ് കളത്തിലേക്ക് തിരിച്ചുവരുന്നത്. 75ാം മിനിറ്റില്‍ സലീം ദൗസരിയുടെ ഹാട്രിക്കിലൂടെ ഹിലാല്‍ വീണ്ടും ലീഡ് ഉയര്‍ത്തി(53). 77ാ മത്തെ മിനിറ്റിലാണ് ഹാട്രിക് നേടിയ ദൗസരിക്ക് പകരക്കാരനായി നെയ്മര്‍ കളത്തിലെത്തുന്നത്. 82ാം മിനിറ്റില്‍ ഹിലാല്‍ പ്രതിരോധ താരം ചുവപ്പ് കാര്‍ഡ് കണ്ടതോടെ നെയ്മറും ടീമും പത്ത് പേരായി ചുരുങ്ങി. തുടര്‍ന്ന് 96ാം മിനിറ്റില്‍ അല്‍ഐനിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ റഹീമി ഹാട്രിക് തികച്ചെങ്കിലും (54) കളി തിരിച്ചുപിടിക്കാന്‍ അല്‍ ഐനിനായില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )