പന്നു വധശ്രമക്കേസിലെ ഇന്ത്യൻ പങ്ക്; ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടൻ സന്ദർശിക്കും
യുഎസ് പൗരനായിട്ടുള്ള സിഖ് വിഘടനവാദി നേതാവ് ഗുട്പട്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടൻ സന്ദർശിക്കും. തുടർന്ന് യുഎസ് അധികൃതരുമായി സമിതി ചർച്ച നടത്തും.
കേസിൽ ആരോപണം നിഷേധിച്ച ഇന്ത്യ അന്വേഷണത്തിനു സമിതിയെ നിയോഗിക്കുകയായിരുന്നു. ഇന്ത്യൻ സർക്കാരിനു വേണ്ടി ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ പന്നു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറിയിരുന്നു.
CATEGORIES World