കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍  തീപിടിത്തത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം;  മരിച്ചവരില്‍ രണ്ടു മലയാളികളും  ഒരു തമിഴ്‌നാട് സ്വദേശിയും

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍  തീപിടിത്തത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം;  മരിച്ചവരില്‍ രണ്ടു മലയാളികളും  ഒരു തമിഴ്‌നാട് സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ മരണം 35 ആയി. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമുണ്ടെന്നാണ് സൂചന. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേര്‍ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫൊറൻസിക് എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ ആണ് മരണസംഖ്യ പുറത്തുവിട്ടത്.തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയവർക്കും പുക ശ്വസിച്ചവർക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി.

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപടരുകയായിരുന്നു.നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )