സിനഡ് കുര്‍ബാന നടപ്പാക്കണംപ്രതിഷേധവുമായി എറണാകുളത്ത് ഏകീകൃത കുര്‍ബാന അനുകൂലികൾ

എറണാകുളം ബിഷപ്പ് ഹൗസില്‍ സിനഡ് കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം.സിനഡ് കുര്‍ബാന അര്‍പ്പിച്ച വൈദികരെ തടയുകയും പൂട്ടിയിടുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും ഏകീകൃത കുര്‍ബാന പൂര്‍ണമായും നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. കൂടാതെ കുര്‍ബാന തടസ്സപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം സഭയിലെ ഒരുവിഭാഗം വൈദികരുടെ പിന്തുണയോടെയാണിതെന്നും സിനഡ് കുര്‍ബാന തടസ്സപ്പെടുത്തുന്നവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുകയുണ്ടായി .

കൂടാതെ സിനഡ് കുര്‍ബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട സംഭവത്തില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്ത്വം സ്വീകരിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം ഇത് അവസാനിപ്പിക്കാൻ അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ നടപടിയെടുക്കണമെന്നും തീരുമാനം ഉണ്ടാകും വരെ അതിരൂപത ആസ്ഥാനത്ത് സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )