സംസ്ഥാനത്ത് 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി കൊവിഡ് ബാധിച്ച് ഒരു മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ് എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് മാത്രമല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതിനാൽ തന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം പറയുന്നു.അതേസമയം ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 എണ്ണം ഗുജറാത്തിൽ നിന്നും 34 എണ്ണം കർണാടകയിൽ നിന്നുമാണ്.ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് മൊത്തം 109 JN.1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 36 എണ്ണം ഗുജറാത്തിൽ നിന്നും 34 എണ്ണം കർണാടകയിൽ നിന്നുമാണ്. ഗോവ 14, മഹാരാഷ്ട്ര 9, കേരള 6, രാജസ്ഥാൻ 4, തമിഴ്‌നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് JN.1 കണക്കുകൾ.