ഫ്ലവര്‍ ഷോയില്‍ കൗതുകമായി കണ്ടെയ്നര്‍ ഗാര്‍ഡൻ
മറൈൻ ഡ്രൈവില്‍ വസന്തം തീര്‍ത്ത കൊച്ചിൻ ഫ്ലവര്‍ ഷോയില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് കണ്ടെയ്നര്‍ ഗാര്‍ഡൻ.
കൊച്ചി: മറൈൻ ഡ്രൈവില്‍ വസന്തം തീര്‍ത്ത കൊച്ചിൻ ഫ്ലവര്‍ ഷോയില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് കണ്ടെയ്നര്‍ ഗാര്‍ഡൻ.
2200 ചതുരശ്ര അടിയില്‍ ഒരുക്കിയ കണ്ടെയ്നര്‍ ഗാര്‍ഡനില്‍ ഉരുളിയുടെ ആകൃതിയിലുള്ള വലിയ പ്ലാസ്റ്റിക് ചട്ടിയിലാണ് ചെടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
തിങ്ങിനില്‍ക്കുന്ന പൂച്ചെടികളാണ് ഇതിന്റെ പ്രത്യേകത. ബംഗളൂരുവിലെ ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് സീഡിസ് എന്ന കമ്ബനിയാണ് ഇത് പ്രദര്‍ശനത്തിന് എത്തിച്ചത്.
പുല്‍ത്തകിടികളില്‍ ആവശ്യത്തിന് അകലം പാലിച്ച് കാഴ്ചക്കാരെ ഒറ്റ നോട്ടത്തില്‍തന്നെ ആകര്‍ഷിക്കും വിധത്തിലാണ് പൂച്ചെടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഒട്ടും ഉയരം വെക്കാത്ത നിറയെ പൂക്കളുള്ള മിനിയേച്ചര്‍ ആന്തൂറിയമാണ് പ്രധാന ആകര്‍ഷണം. മറ്റൊരു ആകര്‍ഷണമാണ് ബ്രോമിലിയാഡ്സ്. ഈ ചെടികളുടെ ഇലക്കാണ് കൂടുതല്‍ ഭംഗി. മിഴിവാര്‍ന്ന ചുവപ്പ്, പിങ്ക് നിറങ്ങളാണ് ഇവക്ക്. ജനുവരി ഒന്ന് വരെ നീളുന്ന ഫ്ലവര്‍ ഷോ രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒമ്ബത് വരെയാണ്. അവധി ദിവസങ്ങളില്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ഫീസ്.