ഐഫോൺ 13 സ്വന്തമാക്കാൻ ഇതാ സുവർണ്ണാവസരം കിടിലൻ ഓഫറുകളുമായി ആമസോൺ
ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽസ് നാളെമുതൽ ആരംഭിക്കുകയാണ് .കിടിലൻ ഓഫറുകളാണ് നിങ്ങളെകാത്തിരിക്കുന്നത് സ്‍മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ അടക്കം അതിൽ ഉൾപ്പെടുന്നു.മൊബൈൽ ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവരാണെങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം ആമസോൺ റിപ്പബ്ലിക് ഡേ സെയിൽസിന്റെ ഭാഗമായി ഐഫോൺ 13 വൻ വിലക്കുറവിലാണ് ഇപ്പോൾ വിൽക്കുന്നത്. ഐഫോൺ 13 ഏകദേശം 50,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും എന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളത്.
ജനുവരി 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണിൽ വിൽപ്പന ആരംഭിക്കുകയും കൂടാതെ ജനുവരി 17 വരെ ഇത് തുടരുകയും ചെയ്യും.ഐഫോൺ 13 റിപ്പബ്ലിക് ഡേ സെയിൽസ് സമയത്ത് ആമസോണിൽ 49,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്യും, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാട് വഴിയുള്ള പേയ്‌മെന്റിലൂടെ 1000 രൂപ കിഴിവോടെ വില 48,999 രൂപയായി കുറയ്ക്കാം. ഇ-കൊമേഴ്‌സ് ഭീമൻ പഴയ ഹാൻഡ്‌സെറ്റ് തിരികെ നൽകുമ്പോൾ 22,500 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഐഫോൺ 13ന്റെ 128 ജിബി പതിപ്പിന് 53,000 രൂപയാണ് വില. ഐഫോൺ 13ന് പുറമെ, ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 15 സീരീസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഐഫോൺ വേരിയന്റുകളിലും വരാനിരിക്കുന്ന സീസൺ വിൽപ്പനയിൽ വിലക്കുറവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.