ഈന്തപ്പഴം ഈ രീതിയിൽ കഴിച്ചുനോക്കു അറിയാം മാറ്റങ്ങൾ
ഒട്ടനവധി ഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം .വെറും വയറ്റിൽ ഈത്തപ്പഴം കഴിച്ചാൽ ആരോഗ്യത്തിന് ഗുണം ചെയ്യും സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് .അതുകൊണ്ടുതന്നെ പോഷകങ്ങ ൾ കൊണ്ട് സമ്പുഷ്ടമായ ഈന്തപ്പഴം . ശരീരത്തിന് ഊർജം നൽകുന്നു നാരുകളുടെ മികച്ച ഉറവിടമാണ് ഈ പഴം ദഹനത്തിനും ഉത്തമമാണ് കൂടാതെ ഈന്തപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം. വിറ്റാമിൻ ബി 6 തുടങ്ങിയ പ്രധാന ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് . ഇവയെല്ലാം
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് .മാത്രമല്ല ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ്
സാധാരണ നിലയിൽ നിലനിർത്തുന്നത്തിനു സഹായിക്കുന്നു.
പ്രഭാത ദിനചര്യയിൽ രുചികരവും പോഷകപ്രദവുമായ ഈ ഈന്തപ്പഴം ഉൾപ്പെടുത്തുന്നതിലൂടെ ദിവസം മുഴുവനും ഊർജ്ജം ലഭിക്കുന്നു . ദഹനവും ശരിയായ ക്രമത്തിൽ നടക്കുന്നതിന് ഇത് സഹായിക്കുന്നു രാവിലെ വെറും വയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതുമൂലം ആരോഗ്യമുള്ള എല്ലുകളെ നിലനിർത്തുന്നതിനും ഓസ്റ്റിയപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ഇത് മികച്ച മാർഗമാണ് എന്നാണ് പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്റെ പൾപ്പ് സത്ത് ദഹനനാളത്തിന്റെ ചലനത്തെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധത്തിന് തടസ്സമാകുന്ന കാരണങ്ങൾ ഇല്ലാതാക്കി മലബന്ധം എളുപ്പമാക്കുന്നു, ശരീരഭാരം വർദ്ധിപ്പിക്കുന്നു ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഈത്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മതി . മാത്രമല്ല ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു . ഈത്തപ്പഴത്തിൽ ധാരാളമായി പൊട്ടാസ്യമുണ്ട്. ഇത് വൃക്കയിലെ കല്ല് ഒഴിവാക്കാനും രക്ത സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. സോഡിയത്തിന്റെ ഫലങ്ങൾ സന്തുലിതമാക്കുന്നതിനൊപ്പം, ഫൈബർ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയത്തിന്റെയും രക്തക്കുഴലിന്റെയും പേശികളെ വിശ്രമിക്കാൻ സഹായിച്ച് രക്തസമ്മർദ്ദം .ഈത്തപ്പഴത്തിൽ കലോറി കൂടുതലും പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്, ഇത് ഗർഭകാലത്ത് ഹെമറോയ്ഡുകൾ ഒഴിവാക്കാൻ സഹായിക്കും.മാത്രമല്ല ഡെലിവറിക്ക് മുമ്പുള്ള അവസാന നാലാഴ്ചകളിൽ ഈന്തപ്പഴം കഴിക്കുന്നത് മികച്ച ഫലങ്ങൾക്ക് ഇടയാക്കും.രക്ത കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ചെറുക്കുന്നതിനും ഈന്തപ്പഴം ഉത്തമമാണ് .