ഇന്ന് മകരവിളക്ക് ;മകരജ്യോതി ദർശനത്തിന് ശബരിമലയിൽ വൻ ഭക്തജന പ്രവാഹം

ഇന്ന് മകരവിളക്ക് ;മകരജ്യോതി ദർശനത്തിന് ശബരിമലയിൽ വൻ ഭക്തജന പ്രവാഹം

മകരവിളക്ക് ആഘോഷങ്ങൾക്കും പൂജകൾക്കും ഒരുങ്ങി ശബരിമല .ഇന്ന് ജനുവരി 15 തിങ്കളാഴ്ച പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ് മകരവിളക്കു കണ്ട് പൂജയിൽ പങ്കെടുത്ത് മലയിറങ്ങാനായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.മകരസംക്രമത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളൂ. രണ്ട് ലക്ഷത്തോളം വിശ്വാസികളാണ് മകരജ്യോതി കാണാൻ ശബരിമല സന്നിധാനത്തും പരിസരത്തുമായി എത്തിച്ചേർന്നിരിക്കുന്നതെന്നാണ് കണക്കുകൂട്ടൽ. മകരജ്യോതി കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയ്യപ്പഭക്തർ തമ്പടിച്ചു കഴിഞ്ഞു. ശബരിമലയിലല്ലാതെ മകരവിളക്ക് കാണാൻ സാധിക്കുന്ന പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിലും ദർശന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മ​ക​ര​വി​ള​ക്ക് മഹോത്സവത്തിന് ഒരുക്കമായുള്ള ബിം​ബ ശു​ദ്ധി​ക്രി​യ​ക​ള്‍ ഞാ​യറാഴ്ച തന്നെ പൂർത്തിയായിരുന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച രണ്ട് മണിക്ക് നട തുറന്നു. ഉച്ചകഴിഞ്ഞ് 2.46നാ​ണ് മ​ക​ര​സം​ക്ര​മ പൂ​ജ. മറ്റു പൂജകൾക്ക് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. തുടർന്ന് പന്തളത്തു നിന്നും വരുന്ന തിരുവാഭരണം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 5.30ന്​ശ​രം​കു​ത്തി​യി​ല്‍ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ സ്വീകരിക്കും.പ്രധാന തിരുവാഭരണപെട്ടി മാത്രമാണു പതിനെട്ടാംപടിയിലൂടെ ശ്രീകോവിലിലേക്ക് കൊണ്ടുവരിക. മറ്റു രണ്ട് പെട്ടികളായ അഭിഷേകപ്പെട്ടി, കൊടിപ്പെട്ടി തുടങ്ങിയവ മണിമണ്ഡപത്തിൽ വയ്ക്കും. 6.30ന് ആണ് അയ്യപ്പ സ്വാമിക്ക് തി​തിരു​വാ​ഭ​ര​ണം ചാ​ര്‍ത്തി​യു​ള്ള ദീ​പാ​രാ​ധ​ന. ദീ​പാ​രാ​ധ​ന​യോ​ടൊ​പ്പം​ത​ന്നെ കി​ഴ​ക്കു​തെ​ക്ക് ദി​ക്കി​ൽ മ​ക​ര​ന​ക്ഷത്രം ഉദിക്കുകയും ഒപ്പം പൊന്നമ്പല മേട്ടിൽ മ​ക​ര​ജ്യോ​തി തെ​ളി​യിക്കും. രാ​ത്രി 11.00 ന്​​ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ക്കും.ശബരിമലയിൽ ജനുവരി 18 വ്യാഴാഴ്ച വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )