അവസാന നിമിഷം ആറ്റിങ്ങലും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്, ആവേശപ്പോരാട്ടത്തില്‍ അടൂര്‍ പ്രകാശ് ജയത്തിലേക്ക് ! അന്ന് ആലപ്പുഴ, ഇന്ന് ആലത്തൂര്‍; വീണ്ടും കനലൊരു തരിയായി മാറി എല്‍ഡിഎഫ്‌

അവസാന നിമിഷം ആറ്റിങ്ങലും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്, ആവേശപ്പോരാട്ടത്തില്‍ അടൂര്‍ പ്രകാശ് ജയത്തിലേക്ക് ! അന്ന് ആലപ്പുഴ, ഇന്ന് ആലത്തൂര്‍; വീണ്ടും കനലൊരു തരിയായി മാറി എല്‍ഡിഎഫ്‌

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് 1708 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഇനി അവശേഷിക്കുന്നത് ഇനി അല്‍പസമയം മാത്രം.

കടുത്ത പോരാട്ടമാണ് അടൂര്‍ പ്രകാശിന് നേരിടേണ്ടി വന്നത്. ഇടതുസ്ഥാനാര്‍ത്ഥി വി. ജോയിയും അടൂര്‍ പ്രകാശും ശക്തമായ പോരാട്ടം കാഴ്ചവച്ചതോടെ ലീഡുനില പതിവായി മാറിമറിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും വോട്ട് വര്‍ധിപ്പിച്ചു. 

ഇതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ വിജയം ആലത്തൂരില്‍ മാത്രമായി ഒതുങ്ങി. 2019ല്‍ ആലപ്പുഴയില്‍ മാത്രം വിജയിച്ച എല്‍ഡിഎഫിന് ഇത്തവണയും സമാന വിധിയാണ് ജനം സമ്മാനിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )