സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയം
ഈ മാസം മൂന്നുമുതൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവാണ് കാണാൻകഴിയുന്നത് എന്നാൽ ജനുവരി രണ്ടിന് സ്വർണ്ണവില വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു .ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് ഇതോടെ കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയാണ്.ജനുവരി മൂന്ന് മുതൽ വില കുറയുന്നതിനാൽ ഉപഭോക്താക്കളും വലിയ ആശ്വാസത്തിലാണ്. അതേസമയം 46,000 ത്തിന് താഴേക്ക് സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. കൂടാതെ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില .103 രൂപയാണ് ഇതിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ് .