വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവ്

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ കമ്മിഷൻതന്നെ ഉത്തരവിട്ടു.മൂന്നുകമ്പനികളുമായി 25 വർഷത്തേക്കുള്ള നാല് കരാറുകളാണ് .കരാർനടപടികളിൽ വീഴ്ചഎന്നാരോപിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് .എന്നാൽ കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ പൊതുതാത്പര്യാർഥം പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്റെ ആവശ്യം മുൻനിർത്തിയാണ് ഇത്തരമൊരു നടപടി.അതേസമയം465മെഗാവാട്ടിന്റെ വൈദ്യുതിക്കരാറുകളുണ്ടാക്കിയത് യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് എന്നാൽ ശരിയായ അനുമതിയില്ലാതെ ഉണ്ടാക്കിയ കരാറുകളാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കിയത്.ഇതിനു പകരം വൈദ്യുതിവാങ്ങാൻ ശ്രമിച്ചെങ്കിലും കമ്പനികൾ ഉയർന്നനിരക്കായിരുന്നു ആവശ്യപ്പെട്ടത് അതേസമയംപ്രതിസന്ധിരൂക്ഷമാക്കി.ദീർഘകാലക്കരാർ റദ്ദാക്കിയ നടപടിയെ മുഖ്യമന്ത്രി അടക്കമുള്ളവരും വിമർശിച്ചിരുന്നു. ഇതു സംബന്ധിച്ച വിഷയത്തിൽ സംസ്ഥാനത്തിന്
എത്രയുംവേഗം വൈദ്യുതി നൽകുന്നത് പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനികൾ നിർദേശം
പാലിക്കുന്നുണ്ടോയെന്നതറിയിക്കാൻ കെ.എസ്.ഇ.ബി.ക്കും നിർദേശം നൽകിയിട്ടുണ്ട് . മുന്നുകമ്പനികളിൽ ജിൻഡാൽ പവർ ലിമിറ്റഡ് 150
മെഗാവാട്ട് വൈദ്യുതി നൽകാൻ തയ്യാറാണെന്ന് തെളിവെടുപ്പുസമയത്ത് കമ്മിഷനെ അറിയിച്ചിരുന്നു.അതേസമയം 100 മെഗാവാട്ടിന്റെ
കരാറുണ്ടായിരുന്ന ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡും വൈദ്യുതി നൽകാനാകില്ലെന്ന് അറിയിച്ചു. എൻ.ടി.പി.സി.ക്കുകീഴിലുള്ള ജാബ്വ
പവർ ലിമിറ്റഡ് രണ്ടുകരാറുകളിലൂടെയുള്ള 215 മെഗാവാട്ടിന്റെ വൈദ്യുതി നൽകാൻ തടസ്സമുന്നയിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇടപെട്ടാൽ അവർ
വൈദ്യുതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കഴിഞ്ഞമാസങ്ങളിൽ 20 കോടി രൂപവരെ ദിവസം നൽകിയാണ് പുറത്തുനിന്ന്

വൈദ്യുതി വാങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് വൈദ്യുതിബോർഡ്
ആവശ്യപ്പെട്ടതും ഉത്തരവ് പിൻവലിക്കാൻ അപ്പീൽ നൽകിയതും.കമ്പനികൾ കരാർ പുനഃസ്ഥാപിച്ചാൽ വലിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത്
ഒഴിവാക്കാൻകഴിയും .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )