പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെക്ക് വിട

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെക്ക് വിട

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ വിടവാങ്ങി 92 വയസ്സായിരുന്നു .പുണെയിലെ വീട്ടിൽവച്ച് ശനിയാഴ്ച പുലർച്ചെ 5.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് പ്രമുഖ മാധ്യമ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രഭാ അത്രെയെ അടുത്തുള്ള കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കൻ സാധിച്ചില്ല .അടുത്ത ബന്ധുക്കളിൽ ചിലർ വിദേശത്തായതിനാൽ അവരെത്തിയതിനു ശേഷമായിരിക്കും സംസ്കാരം നടക്കുക .പുണെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു പ്രഭാ അത്രെയുടെ ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.കൂടാതെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച പ്രഭാ അത്രെയെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )