യഹ്യയുടെ മരണം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം: കമല ഹാരിസ്
വാഷിങ്ടൺ: യഹ്യ സിൻവാറിന്റെ മരണം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ ഇത് സാധ്യമാവുമെന്നും കമല ഹാരിസ് പറഞ്ഞു. നീതി നടപ്പായെന്നായിരുന്നു യഹ്യ സിൻവാറിന്റെ മരണത്തെ സംബന്ധിച്ചുള്ള കമല ഹാരിസിന്റെ പ്രതികരണം.
ഹമാസ് നശിച്ചിരിക്കുന്നു. നേതാക്കൻമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷയും വർധിക്കും. ബാക്കിയുള്ള ബന്ദികളെ കൂടി മോചിപ്പിക്കുന്നതോടെ ഗാസയുടെ ദുരിതവും തീരുമെന്നും കമല ഹാരിസ് പറഞ്ഞു.
CATEGORIES World