നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ…ഞങ്ങള്‍ നിസഹായരാണ്; പ്രേക്ഷകരോട് അപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍
സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഉണ്ണി മുകന്ദന്‍ പറയുന്നു. ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ് – ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ആലുവ സ്വദേശി അക്വിബ് ഹനാനെയാണ് എറണാകുളം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു അക്വിബ് ഹാനാനന്റെ സ്റ്റോറി. ഇതിന് പിന്നല്ലെയാണ് സിനിമയുടെ നിര്‍മാതകള്‍ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചൂണ്ടികാണിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍ നിന്ന് അക്വിബ് ഹനാനെ എറണാകുളം സൈബര്‍ പോലീസ് പിടികൂടിയത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയവരെ കണ്ടെത്താനുള്ള അന്വേഷണവും സൈബര്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍, അതിന്റെ രണ്ടാം എന്നീ സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കിയ ആളുകളെ എറണാകുളം സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ഒരു ഇടവേളക്കുശേഷം വ്യാജന്മാര്‍ വീണ്ടും മലയാള സിനിമയ്ക്ക് തലവേദനയാകുകയാണ്.