വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് ഭക്ഷണം ഒരുക്കി ഷെഫ് പിള്ള

വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് ഭക്ഷണം ഒരുക്കി ഷെഫ് പിള്ള

കൽപറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നാട്. രക്ഷാപ്രവർത്തനം പല രീതിയിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ഭക്ഷണം ഒരുക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ആയിരത്തോളം പേർക്ക് ഭക്ഷണം ഒരുക്കുന്നത്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് ഷെഫ് പിള്ള ഇക്കാര്യ അറിയിച്ചത്.

‘പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ, നോബി: 91 97442 46674, അനീഷ്: +91 94477 56679’.

ഉരുള്‍ പൊട്ടലില്‍ ഇതുവരെ 44 മരണം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലിൽ മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )