മുന്നറിയിപ്പുകള്‍ അവഗണിച്ചു. വയനാട് ദുരന്തം; അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്

മുന്നറിയിപ്പുകള്‍ അവഗണിച്ചു. വയനാട് ദുരന്തം; അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്ത്. മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

അഞ്ച് വര്‍ഷം വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ പറഞ്ഞിട്ടുണ്ടെന്നും, വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്‌നബാധിത പ്രദേശമാണെന്ന് ഈ റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് വയനാട്ടില്‍ വലിയ ദുരന്തമുണ്ടായത്.

ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )