കൊച്ചിയില്‍ വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തിന് പിന്നാലെ കണ്ണടച്ച് അധികൃതര്‍

കൊച്ചിയില്‍ വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തിന് പിന്നാലെ കണ്ണടച്ച് അധികൃതര്‍

കൊച്ചിയില്‍ വാട്ടര്‍ മെട്രോ അപകടം. മറൈന്‍ ഡ്രൈവില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കും തിരിച്ചും പോകുന്ന വാട്ടര്‍ മെട്രോയുടെ കമ്യൂണിക്കഷനില്‍ അപാകത സംഭവിച്ചതാണ് അപകട കാരണം. ഇതോടെ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശരിയായ രീതിയില്‍ മെയിന്റനന്‍സ് ചെയ്യുന്നില്ലെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

ഇങ്ങനൊരു സംഭവം നടന്നിട്ടും അധികൃതര്‍ യാത്രക്കാരെ ആശ്വസിപ്പിക്കാനോ പരാതി കൊടുക്കാന്‍ സമ്മതിക്കുകയോ ചെയ്യുന്നില്ല. ഇടിച്ചതിന് ശേഷം എമര്‍ജന്‍സി വിന്‍ഡോ തുറന്നെങ്കിലും ക്യാപ്റ്റന്‍ വന്ന് അടയ്ക്കുകയായിരുന്നു എന്ന് യാത്രക്കാരനായ നിഖില്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ് തരാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. നിന്ന് യാത്ര ചെയ്ത യാത്രക്കാര്‍ വീഴുകയും ചെയ്തു. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സമീപനവും ഉണ്ടായില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )