വിഴിഞ്ഞം തുറമുഖം; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

വിഴിഞ്ഞം തുറമുഖം; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

ഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. വിജിഎഫ് നിബന്ധനയില്‍ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തൂത്തുക്കൂടി സര്‍ക്കാരിന്റെ കീഴിലുള്ള തുറമുഖമാണെന്നും പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്റെ വിയോജിപ്പ്.

വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തി വന്ന പൊതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാന്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന തുക, വായ്പയായി വ്യാഖ്യാനിച്ചാല്‍ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )