അനധികൃത സ്വത്ത് സമ്പാദന പരാതി; എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന പരാതി; എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ എഡിജിപി എം.ആര്‍അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മാണത്തില്‍ ഉള്‍പ്പടെ വിവരങ്ങള്‍ തേടി. ഈ മാസം അവസാനത്തോടെ വിജിലന്‍സ് റിപ്പോര്‍ട്ട് കൈമാറിയേക്കും. ബന്ധുക്കളുടെപേരില്‍ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാന്‍ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്.

വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. നേരത്തെ പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് എം.ആര്‍ അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് അജിത് കുമാര്‍ പറഞ്ഞത്.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. .ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ വിമര്‍ശമവും പ്രതിഷേധം ഉയര്‍ന്നിരുന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയര്‍ന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )