തനിച്ചല്ല ശ്രുതി, സർക്കാർ ജോലി നൽകണം: മുഖ്യമന്ത്രിക്ക് വിഡി സതീശന്‍റെ കത്ത്
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉറ്റവരായവരെയെല്ലാം നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ച ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.
കത്തിന്റെ പൂർണ രൂപം…
വയനാട് ഉണ്ടായ മഹാഉരുൾപൊട്ടലിൽ തന്റെ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ പെണ്‍കുട്ടിയാണ് ശ്രുതി. തന്റെ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നും കരകയറാന്‍ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. എന്നാൽ വളരെ അപ്രതീക്ഷിതമെന്നോണം കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സണും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ഇപ്പോൾ ശ്രുതി ഒറ്റയ്ക്കായി.
തന്റെ ജീവിതത്തിലെ കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള്‍ ശ്രുതിയെ ചേര്‍ത്തു പിടിക്കണം.