ഉമ തോമസിന് അപകടം പറ്റിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

ഉമ തോമസിന് അപകടം പറ്റിയ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. അപകടത്തില്‍ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് കോടതി വിശദീകരണം തേടിയത്. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് കോടതിയുടെ നടപടി. അതേസമയം പൊലീസും അ​ഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചു. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. രാവിലെ ഉമ തോമസിന്റെ മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നല്കുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )