ബാലരാമപുരത്ത് രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടോയെന്ന് പരിശോധിക്കും, മൊഴികളില്‍ വൈരുദ്ധ്യം

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടോയെന്ന് പരിശോധിക്കും, മൊഴികളില്‍ വൈരുദ്ധ്യം

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് അമ്മ. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അച്ഛന്റെ കൂടെ കിടത്തിയതിനുശേഷം താന്‍ എഴുന്നേറ്റുപോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ മൊഴി. കുഞ്ഞ് തന്റെ കൂടെയല്ല കിടന്നതെന്ന് അച്ഛന്‍ മൊഴി നല്‍കി.

അമ്മാവന്റെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛന്റെ മൊഴി.എന്നാല്‍ അമ്മാവന്‍ നിഷേധിച്ചു. കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് കിടന്നത്. കട്ടില്‍ കത്തിയപ്പോഴാണ് എഴുന്നേറ്റത്. കട്ടില്‍ എങ്ങനെ കത്തി എന്നറിയില്ല. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഒപ്പമാണ് കുഞ്ഞ് കിടന്നതെന്നും മുത്തശ്ശി മൊഴി നല്‍കി. കുഞ്ഞിന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു. ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )