ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാര്‍ഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട് അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെ വ്യാഴാഴ്ച കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തകവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഭീകരര്‍ തട്ടിക്കൊണ്ടുപോയ സമയത്ത് നസീറും കുല്‍ദീപും തങ്ങളുടെ കന്നുകാലികളെ മേയ്ക്കാന്‍ പോയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരാക്രമണത്തെ അപലപിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും എത്തിയിരുന്നു.
തീവ്രവാദികളില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ പൊലീസ് രൂപീകരിച്ചതാണ് ഗ്രാമ പ്രതിരോധ സമിതികള്‍. സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വടക്കന്‍ കശ്മീരിലെ സോപോറിലും വ്യാഴാഴ്ച ഏറ്റുമുട്ടലുണ്ടായി. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെയുള്ളതായി കരുതുന്നു.