ഉന്നതിയില്‍ നിന്ന് കിതച്ച് പൊന്ന്…സ്വര്‍ണവില കുറഞ്ഞു തന്നെ; ഒരേ നിരക്കില്‍ മൂന്നാം ദിനവും തുടരുന്നു
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. തുടർച്ചയായ മൂന്നാം ദിവസമാണ് ഒരേ വിലയിൽ സ്വർണ വിപണി തുടരുന്നത്.ശനിയാഴ്ച കുറഞ്ഞ വില നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വരുന്നത്. ഇതോടെ വില ഇന്നലെ 58000ത്തിലേക്ക് മടങ്ങിയെത്തി. 58,960 രൂപയാണ് ഇന്നും ഒരു പവൻ സ്വർണത്തിന് വില. 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.