ശബരിമലയിൽ തിരുവാഭരണ ഘോഷയാത്ര നാളെ ആരംഭിക്കും
ശബരിമല: ശബരിമലയിൽ തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. പന്തളത്ത് നിന്ന് നാളെ പകൽ ഒന്നിന് പുറപ്പെട്ട് 14നാണ് തിരുവാഭരണഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരുന്നത്. 14ന് വൈകീട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
വൈകീട്ട് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും.
CATEGORIES Kerala