ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ് ഹരജിക്കാരന്റെ വാദം. ഹർജിയെ വിവരാവകാശ കമ്മീഷൻ എതിർത്തു. വിശദമായി വാദം കേൾക്കാൻ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഹർജിയിൽ റിപ്പോർട്ട് പുറത്തുവരുന്നത് താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി തുടർനടപടികളെയും വിലക്കിയിരുന്നു. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹർജിക്കാരൻ വാദിച്ചു. പുറത്തുവിടാൻ കഴിയാത്ത യാതൊരു വിവരങ്ങളും കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല എന്ന് വിവരാവകാശ കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരേണ്ടിയിരുന്ന ദിവസമാണ് നിർമാതാവ് സജിമോൻ പാറയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )