സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍,സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കും. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവര്‍ണര്‍ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

രാവിലെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുമായി ഗോവ രാജ്ഭവനില്‍ രാജേന്ദ്ര അര്‍ലേകര്‍ കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )