ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ കാൽ വെയ്ക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ കാൽ വെയ്ക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കലൂരിലെ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വര്‍ഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ നിര്‍ദേശിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനായി കസ്റയില്‍ നിന്ന് എഴുനേറ്റ് വശത്തുനിന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കാലിടറുകയായിരുന്നു.

വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. ആകെ ചെറിയ സ്ഥലം മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )