ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഈ മാസം 11നാണ് ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്.

ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരന്‍ അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിഖിതയെ ഗുരുഗ്രാമില്‍ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജില്‍ നിന്നുമാണ് പിടികൂടിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുല്‍ സുഭാഷ്. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് അതുല്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. അതുലിന്റെ മരണത്തിനു പിന്നാലെ ഭാര്യ നികിത, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ സിംഘാനിയ എന്നിവര്‍ക്കെതിരെ സഹോദരന്‍ ബികാസ് കുമാറാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )