ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
ആമ്പല്ലൂർ പഞ്ചായത്ത് നഗരസഞ്ചയം ഫണ്ട് വിനിയോഗിച്ച് കാഞ്ഞിരമറ്റം മില്ലുങ്കൽ പാർക്കിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനംബഹു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു. മില്ലുങ്കൽ അഗ്രോ മാർട്ട് കെട്ടിടത്തിൽ ആരംഭിച്ച ഹരിത കർമ്മ സേന ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററും കളക്ടർ സന്ദർശിച്ചു. തുടർന്ന് മില്ലുങ്കൽ കൊളുത്താകോട്ടിൽ ഓഡിറ്റോറിയത്തിൽ ചേർന്ന സ്നേഹ സംഗമത്തിൽ വച്ച് മാലിന്യമുക്ത നവകേരളം ഒന്നാംഘട്ട പ്രവർത്തനത്തിൽ ആമ്പല്ലൂർ പഞ്ചായത്തിനെ ജില്ലയിലെ ഏറ്റവും മികച്ചതാക്കാൻ പ്രയത്നിച്ചവരെ അനുമോദിച്ചു.
വാർഡുകളിൽ 100% വാതിൽപ്പടി ശേഖരണവും യൂസർ ഫീസ് ശേഖരണവും ഹരിതമിത്രം ആപ്പിന്റെ പ്രവർത്തനവും സമ്പൂർണ്ണമാക്കിയ വാർഡ് മെമ്പർമാരേയും, പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനെയും നവകേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ കെ ടി രത്നാ ഭായ്, കില റിസോഴ്സ് പേഴ്സൺ കെ എ മുകുന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ എന്നിവരെയും ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയായി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങളെയും ഇറ്റലിയിൽ നടന്ന ലോക സ്പീഡ് റോളർ സ്കേറ്റിംഗ് മെഡൽ ജേതാവ് അബ്ന യേയും കളക്ടർ അനുമോദിച്ചു. ചടങ്ങിൽ പങ്കെടുത്ത ആശ്രയ,അതിദരിദ്രർ,ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, കുടുംബശ്രീ, നിർവഹണ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി, റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സ്ഥാപന പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കൊപ്പം കളക്ടർ ഉച്ചഭക്ഷണം കഴിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർ ഡിനേറ്റർ ടി എം റെജീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്തേത്തുമ്യാലിൽ, ജലജ മണിയപ്പൻ, എം എം ബഷീർ, മെമ്പർമാരായ ബീനാമുകുന്ദൻ, എ എൻ ശശികുമാർ, ഫാ രിസ മുജീബ്,സുനിത സണ്ണി,ജെസ്സി ജോയ്, ജയന്തി റാവു രാജ്, രാജൻ പാണാറ്റിൽ,അ സീന ഷാമൽ, സിഡിഎസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ, കീച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ ഹരി, പഞ്ചായത്ത് സെക്രട്ടറി മനോജ് കെ, അസിസ്റ്റന്റ് സെക്രട്ടറി സുനിത എസ് എന്നിവർ പങ്കെടുത്തു.