സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ ഇനി ‘കമല’; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് അഥവാ ‘കമല’ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജില്‍ എത്തി. ലോറീന്‍ ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ക്യാമ്പിലെത്തിയത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യസ്‌നാനം ചെയ്യാനുമെത്തിയ അവര്‍ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിര്‍ദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും അവര്‍ സ്വീകരിച്ചു.

ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ലോറീന്‍ എത്തിയതെന്നും അഹിന്ദുവായതിനാല്‍ ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കാണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു. 61-കാരിയായ ലോറീന്‍ മൂന്നാഴ്ച ഉത്തര്‍പ്രദേശിലുണ്ടാകും. കല്‍പവസ് പ്രകാരം പത്ത് ദിവസം ദിനചര്യകള്‍ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും ഗംഗയില്‍ സ്‌നാനം ചെയ്യും.

തറയില്‍ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ മറ്റ് തീര്‍ത്ഥാടകര്‍ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവര്‍ഗങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്രാജില്‍ സമാപിക്കും. 12 വര്‍ഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സര്‍ക്കാര്‍ വിപുലമായ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )