സൽമാൻ ഖാനിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയതായി സോമി അലി

സൽമാൻ ഖാനിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയതായി സോമി അലി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാമുകി സോമി അലി. 1990കളിൽ സൽമാനുമായി ബന്ധത്തിലായിരുന്ന കാലത്തെക്കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് പ്രമുഖ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സോമി അലി പറഞ്ഞത്.നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി 90കളിൽ ബോളിവുഡിൽ സജീവമായിരുന്നു. ഏകദേശം എട്ട് വർഷം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു.

‘സംഗീത ബിജിലാനിയും കത്രീന കൈഫുമൊന്നും ഞാൻ നേരിട്ട അത്ര പീഡനങ്ങൾ സൽമാനിൽനിന്ന് സഹിച്ചിട്ടില്ല. ഐശ്വര്യയും കുറേ പീഡനം അനുഭവിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളെല്ലിന് പൊട്ടലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നടി തബു ഒരിക്കൽ എന്‍റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്. എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. വളരെക്കാലം ഞാൻ കിടപ്പിലായിരുന്നു ‘- സോമി അലി ഓർത്തെടുത്തു. സൽമാനിൽ നിന്ന് നിരവധി പേർ ഇത്തരം പീഡനങ്ങൾ നേരിട്ടുണ്ടെന്ന് സോമി പറയുകയുണ്ടായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )