സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താം; സുപ്രീംകോടതി

സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താം; സുപ്രീംകോടതി

ഡൽഹി: സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താമെന്ന് സുപ്രീംകോടതി. ഏത് വിഷയത്തിന് വേണ്ടിയാണോ ഏറ്റെടുക്കുന്നത്, അതിന്റെ കാര്യ ഗൗരവം അനുസരിച്ചായിരിക്കും ഇത്തരം നടപടികളെടുക്കുക എന്നും സുപ്രീംകോടതി വ്യക്തമാക്കി.

1978ല്‍ അന്നത്തെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യർ പുറപ്പെടുവിച്ച സ്വകാര്യ സ്വത്തുക്കള്‍ ജനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 9 അംഗ ബെഞ്ച് വ്യക്തമാക്കിയത്. പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

വിധി നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തികള്‍ക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും ബി വി നാഗരത്‌നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. രണ്ട് പേര്‍ ഭിന്ന വിധിയെഴുതുകയും ആറ് പേര്‍ ഈ വിധിയോട് യോജിക്കുകയും ചെയ്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )