ഇനിയല്‍പം കിതപ്പാവാം. സ്വര്‍ണവിലയില്‍ നേരിയ കുറവ്; പ്രതീക്ഷയോടെ വിപണി

ഇനിയല്‍പം കിതപ്പാവാം. സ്വര്‍ണവിലയില്‍ നേരിയ കുറവ്; പ്രതീക്ഷയോടെ വിപണി

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായുള്ള കുതിച്ചു ചാട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 7,080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില. പവന് 56,640 രൂപ നല്‍കണം.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപോയത്. ഈ മാസം 27ന് ഗ്രാമിന് 7100 രൂപയിലെത്തിയതാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. സ്വര്‍ണവില വര്‍ദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. എന്നാല്‍ പതിയെ വില കുറയുന്നതില്‍ ആശ്വാസവും ഉപഭോക്താക്കള്‍ക്കുണ്ട്.

വലിയ കയറ്റിറക്കാങ്ങളാണ് സെപ്റ്റംബര്‍ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാല്‍ സെപ്റ്റംബര്‍ 5 വരെ രേഖപ്പെടുത്തിയ ട്രെന്റ് ഇടിവായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് സ്വര്‍ണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തുന്നത്.

മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വര്‍ണവില പരിശോധിച്ചാല്‍ നാലായിരം രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ സാധിക്കും. റെക്കോഡ് ഉയരത്തില്‍ വരെ വിലയെത്തി. എന്നാല്‍ ഈ വിലയ്ക്കും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വര്‍ണം വിലയില്‍ മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്‌പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഈ മാസത്തെ സ്വര്‍ണവില (പവനില്‍)

സെപ്റ്റംബര്‍ 1: 53,560

സെപ്റ്റംബര്‍ 2: 53,360

സെപ്റ്റംബര്‍ 3: 53,360

സെപ്റ്റംബര്‍ 4: 53,360

സെപ്റ്റംബര്‍ 5: 53,360

സെപ്റ്റംബര്‍ 6: 53,760

സെപ്റ്റംബര്‍ 7 : 53,440

സെപ്റ്റംബര്‍ 8 : 53,440

സെപ്റ്റംബര്‍ 9 : 53,440

സെപ്റ്റംബര്‍ 10 : 53,440

സെപ്റ്റംബര്‍ 11 : 53,720

സെപ്റ്റംബര്‍ 12 : 53,640

Advertisement
സെപ്റ്റംബര്‍ 13 : 54,600

സെപ്റ്റംബര്‍ 14 : 54, 920

സെപ്റ്റംബര്‍ 15 : 54, 920

സെപ്റ്റംബര്‍ 16 : 55,040

സെപ്റ്റംബര്‍ 17 : 54,920

സെപ്റ്റംബര്‍ 18 : 54,800

സെപ്റ്റംബര്‍ 19 : 54,600

സെപ്റ്റംബര്‍ 20 : 55,080

സെപ്റ്റംബര്‍ 21 : 55,680

സെപ്റ്റംബര്‍ 22 : 55,680

സെപ്റ്റംബര്‍ 23 : 55,840

സെപ്റ്റംബര്‍ 24 : 56,000

സെപ്റ്റംബര്‍ 25 : 56,480

സെപ്റ്റംബര്‍ 26 : 56,480

സെപ്റ്റംബര്‍ 27 : 56,800

സെപ്റ്റംബര്‍ 28 : 56,760

സെപ്റ്റംബര്‍ 29 : 56,760

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )