നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍, ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍; യുവ നടി ഷിന്നോവ

നടന്‍ രവി കിഷന്‍ എന്റെ അച്ഛന്‍, ഡിഎന്‍എ ടെസ്റ്റിന് തയ്യാര്‍; യുവ നടി ഷിന്നോവ

ബിജെപി എംപിയും ബോളിവുഡ് നടനുമായ രവി കിഷന്‍ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് താന്‍ തയ്യാറാണെന്നും യുവ നടി ഷിന്നോവ. കഴിഞ്ഞ ദിവസം ഷിന്നോവയുടെ അമ്മ അപര്‍ണ ആരോപണവുമായി രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും അദ്ദേഹം മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നും പറഞ്ഞാണ് അപര്‍ണ എത്തിയത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില്‍ ഇവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അപര്‍ണയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കാനാനും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് രവി കിഷന്‍. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും അമ്മയും മകളും ബലാത്സംഗത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇരുപത് കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു.

‘ബഹുമാനപ്പെട്ട യോഗിജി (യോഗി ആദിത്യനാഥ്). ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം’ എന്നാണ് വീഡിയോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ ഷിന്നോവ പറഞ്ഞിരിക്കുന്നത്.

അപര്‍ണയും കിഷനും പ്രണയത്തിലായിരുന്നുവെന്നും 1991ല്‍ ഇരുവരും വിവാഹിതരായെങ്കിലും ചില വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ ഒന്നിച്ചു താമസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഷിന്നോവ ഹര്‍ജിയില്‍ പറഞ്ഞു. 1998 ഒക്ടോബറിലാണ് ഷിന്നോവ ജനിക്കുന്നത്. അതിനു ശേഷമാണ് കിഷന്‍ വിവാഹിതനായിരുന്നുവെന്ന് അറിഞ്ഞതെന്നും ഷിന്നോവ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖൊരക്പൂരില്‍ നിന്നുള്ള ബിജെപി സഥാനാര്‍ത്ഥി കൂടിയാണ് രവി കിഷന്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )