ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല; കെകെ ശൈലജക്കെതിരെ ഷാഫി പറമ്പില്‍ ഇന്ന് പരാതി നല്‍കും

ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല; കെകെ ശൈലജക്കെതിരെ ഷാഫി പറമ്പില്‍ ഇന്ന് പരാതി നല്‍കും

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ആക്ഷേപം കേട്ടത്. ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോള്‍ സത്യം പുറത്ത് വന്നു. രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് പരാതി നല്‍കുന്നത്. വ്യക്തിപരമായി ആരോടും പ്രശ്‌നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുതന്നെയാണ് പോകുന്നത്. വിവാദങ്ങള്‍ എതിരായി വന്നെങ്കിലും തങ്ങള്‍ക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )