കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ
കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും, ക്ലീനറും അറസ്റ്റില്‍. തൃക്കോവില്‍ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരാണ് അറസ്റ്റിലായത്.
ശക്തികുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് പോക്‌സോ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുട്ടികള്‍ സ്വന്തം കൈപ്പടിയില്‍ പരാതി എഴുതി പ്രിന്‍സിപ്പാളിന് കൊടുത്തു. തുടര്‍ന്ന് പൊലീസിന് പരാതി കൈമാറി.
എട്ടു വിദ്യാര്‍ത്ഥിനികളുടെയും മൊഴി പ്രേത്യേകമായി രേഖപ്പെടുത്തിയാണ് കേസ് എടുത്തത്. ലൈംഗീക ചുവയോടെ സംസാരിച്ചതിനും, ലൈംഗീകാതിക്രമം നടത്താന്‍ ശ്രമിച്ചതിനും കൂടെ സാബുവിനെതിരെ ആറ് കേസുകളും, സുഭാഷിനെതിരെ രണ്ട് കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
CATEGORIES Kerala