കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് അഴിക്കണമെന്ന നിയമം നിർത്തലാക്കണമെന്ന് സന്യാസി

കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് അഴിക്കണമെന്ന നിയമം നിർത്തലാക്കണമെന്ന് സന്യാസി

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പുരുഷ ഭക്തരുടെ മേലെയുള്ള വസ്ത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ദീര്‍ഘകാല ആചാരം അവസാനിപ്പിക്കണമെന്ന് പ്രമുഖ ഹിന്ദു സന്യാസിയുടെ ആഹ്വാനം. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ഈ ആചാരം നിലവിലുണ്ടെന്ന് പ്രശസ്ത സന്യാസി-സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠം മേധാവി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

വാര്‍ഷിക തീര്‍ത്ഥാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഈ ആചാരത്തെ ഒരു സാമൂഹിക തിന്മയാണെന്ന് സ്വാമി വിശേഷിപ്പിക്കുകയും അത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുരുഷന്മാര്‍ ‘പൂണൂല്‍’ (ബ്രാഹ്‌മണര്‍ ധരിക്കുന്ന പവിത്രമായ നൂല്‍) ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്ന രീതി പണ്ട് കൊണ്ടുവന്നിരുന്നു.

ഈ ആചാരം ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങള്‍ക്ക് എതിരാണെന്നും സന്യാസി-പരിഷ്‌കര്‍ത്താവുമായി ബന്ധപ്പെട്ട ചില ക്ഷേത്രങ്ങള്‍ പോലും ഇപ്പോഴും അത് പിന്തുടരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ചില ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശനമില്ല. ചില ശ്രീനാരായണീയ ക്ഷേത്രങ്ങളും ഇത് തന്നെ പിന്തുടരുന്നതായി കാണുമ്പോള്‍ അതില്‍ എനിക്ക് വലിയ ഖേദമുണ്ട്.

‘അതുമാത്രമല്ല, പല ശ്രീനാരായണീയ ക്ഷേത്രങ്ങളും പോലും മേല്വസ്ത്രം (പുരുഷന്മാരുടെ) ഒഴിവാക്കുന്ന രീതി പിന്തുടരുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. അത് എന്ത് വില കൊടുത്തും തിരുത്തണം. കാരണം ക്ഷേത്ര സംസ്‌കാരത്തെ നവീകരിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു,’ സന്യാസി പറഞ്ഞു. പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ആചാരം അവസാനിപ്പിക്കാനുള്ള സന്യാസിയുടെ ആഹ്വാനത്തെ പിന്തുണക്കുകയും സാമൂഹിക നവീകരണത്തിനുള്ള സുപ്രധാനമായ ഇടപെടലായി ഇതിനെ കണക്കാക്കാമെന്നും നിര്‍ദ്ദേശിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )