‘അല്ല ഇനി ഞാനാണോ ആ പോൾ ബാർബർ’; കെ.സുരേന്ദ്രനെ ‘ട്രോളി’ സന്ദീപ് വാര്യർ
പാലക്കാട്: ഏറെ വിവാദമായ നല്ലേപ്പള്ളി ഗവ.യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം നടത്തിയത് അടുത്തിടെ പാര്‍ട്ടി വിട്ടവരുടെ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവനക്ക് പരിഹാസ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
”ദൈവമേ ഇനി ഞാനാണോ ആ പോള്‍ ബാര്‍ബര്‍” എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്.
സുരേന്ദ്രന്‍ പറഞ്ഞത്…
‘നല്ലേപ്പള്ളി ഗവ.യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം നടത്തിയത് ബി.ജെ.പിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ്. അടുത്തിടെ ബി.ജെ.പി വിട്ടുപോയവര്‍ ഇതിന് പിന്നുലണ്ടോയെന്ന് സംശയിക്കുന്നു. ഇത് പരിശോധിക്കണം. ബി.ജെ.പിക്ക് ബന്ധമുള്ള ആരെങ്കിലും ഇതിന് പിന്നിലുണ്ടെങ്കില്‍ അവര്‍ പിന്നെ പാര്‍ട്ടിയില്‍ കാണില്ല” – ഇതിന് മറുപടിയെന്നോണമാണ് സന്ദീപ് വാര്യര്‍ പരിഹാസ പോസ്റ്റിട്ടത്.