1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം; സന്ദീപ് വാര്യർ

1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം; സന്ദീപ് വാര്യർ

സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അങ്ങനെ പിണറായി സര്‍ക്കാര്‍ വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു. ക്ഷേമപെന്‍ഷന്‍ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആര്‍ടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉപ്പു മുതല്‍ കര്‍പ്പൂരം വരെ സകലതിനും വിലക്കയറ്റം. മുണ്ടക്കൈയിലെയും ചൂരല്‍ മലയിലെയും പാവങ്ങള്‍ക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല. 1712 തവണ കൈരളിയില്‍ ഓടിച്ച വല്യേട്ടന്‍ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സര്‍ക്കാരിന്റെ ആകെ ഭരണം നേട്ടമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞിരുന്നു.

സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

അങ്ങനെ പിണറായി സര്‍ക്കാര്‍ വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു. ക്ഷേമപെന്‍ഷന്‍ മര്യാദയ്ക്ക് കൊടുക്കില്ല , കെഎസ്ആര്‍ടിസി നേരാംവണ്ണം ഓടിക്കില്ല , റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ല .. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ സകലതിനും വിലക്കയറ്റം, മുണ്ടക്കൈയിലെയും ചൂരല്‍ മലയിലെയും പാവങ്ങള്‍ക്ക് പുനരധിവാസം ലഭ്യമാക്കിയിട്ടില്ല..

1712 തവണ കൈരളിയില്‍ ഓടിച്ച വല്യേട്ടന്‍ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സര്‍ക്കാരിന്റെ ആകെ ഭരണം നേട്ടം.

എന്റെ ക്യാപ്റ്റാ ഒന്ന് പോയി തരാമോ

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )